X

നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി; പൊലീസ് കേസെടുക്കും

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യസാക്ഷി മൊഴിമാറ്റിയതായി റിപ്പോര്‍ട്ട്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുന്നതിനിടെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെ തേടി ലക്ഷ്യയിലെത്തിയെന്നായിരുന്നു ജീവനക്കാരന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സുനി ലക്ഷ്യയിലെത്തിയിട്ടില്ലെന്ന് ഇയാള്‍ മൊഴിമാറ്റി. ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് മുമ്പാണ് ഇയാള്‍ 164 വകുപ്പു പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി നല്‍കിയത്. മുഖ്യസാക്ഷിയായ ഇയാളുടെ ഫോണിലേക്ക് കാവ്യയുടെ ഡ്രൈവര്‍ നിരന്തരം വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

chandrika: