കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് രണ്ടിനാണ് ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്.
വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്താണ് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.