X

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് വീണ്ടും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയില്‍. 32 രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. രേഖകള്‍ നല്‍കാന്‍ 10 ദിവസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത മാസം 17ന് പരിഗണിക്കാന്‍ മാറ്റി. പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കരുതെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജിയും കോടതി പരിഗണിച്ചു.

chandrika: