X

നടി ആക്രമിക്കപ്പെട്ട കേസ്; അഭിഭാഷകര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു പൊലീസ് ഇവരെ പ്രതിചേര്‍ത്തത്. കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ഒളിവില്‍ കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി അഭിഭാഷകരായ പതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്‍കിയ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്‍ നശിപ്പിച്ചെന്ന പൊലീസ് വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പിന്നീട് നടത്തിയ റൈഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്നായിരുന്നു രാജു ജോസഫ് പൊലീസിന് നല്‍കിയ മൊഴി.

chandrika: