X

നടി ആക്രമിക്കപ്പെട്ട കേസ്: ദിലിപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ദിലിപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ദിലിപിന്റെ വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് പ്രോസിക്യൂഷന്‍ നിലപാടറിയിക്കും. 254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ലഭിച്ച 93 തെളിവുകള്‍ പലതും അപൂര്‍ണ്ണമാണെന്നും എ.ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു തയാറാക്കിയ തെളിവുകള്‍ നല്‍കില്ലെന്ന് പറയുന്നത് സത്യം പുറത്തുവരും എന്ന ഭയം മൂലമാണെന്നുമാണ് ദിലീപിന്റെ വാദം. നേരത്തെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു.

chandrika: