സിനിമയില്‍ പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് നടി അനുപമ പരമേശ്വരന്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ. പ്രേമം സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ. ഇപ്പോള്‍ പ്രേമത്തിന്റെ തെലുങ്കിലും അനുപമ തന്നെയാണ് മേരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ മേരി എന്ന കഥാപാത്രം തെലുങ്കില്‍ സുമയായിരിക്കും. ചിത്രം റിലീസിനൊരുങ്ങുകയാണ്.
പ്രേമം ഇഷ്ടപ്പെട്ട സിനിമയാണ്. അതുകൊണ്ടാണ് തെലുങ്കിലും അഭിനയിക്കാന്‍ തീരുമാനിച്ചത്. ചെറിയ റോളില്‍ അഭിനയിക്കുന്നതിന് കുഴപ്പമില്ല. വ്യത്യസ്തമായ റോളുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമാണ്. എന്നാല്‍ തുടക്കത്തില്‍ അത് സാധിക്കില്ലെന്ന് അറിയാമെന്നും അനുപമ പറയുന്നു.