ഓണ്‍ലൈന്‍ വഴി ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നതായി സിനിമാ താരം ഐശ്വര്യ ഭാസ്‌കരന്‍. നടിയുടെ യുട്യൂബ് ചാനല്‍വഴിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അശ്ലീല കമന്റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. പീഡനം തുടര്‍ന്നാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഐശ്വര്യ അറിയിച്ചു.
മലയാളത്തിലും മറ്റ് ഭാഷകളിലെ സിനിമകളിലും നിറസാന്നിധ്യമായിരുന്ന താരം ഇപ്പോള്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നത്. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനായി തന്റെ ഫോണ്‍ നമ്പര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇതോടെ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും ലഭിക്കുക പതിവായി.