X

നടിയെ അക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ജൂലൈ 31 വരെ സമയം നീട്ടി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കീഴ്‌കോടതിക്ക് സുപ്രീംകോടതി ജൂലൈ 31 വരെ സമയം അനുവദിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിചാരണ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ട് അടുത്ത തവണ പരിഗണിക്കുന്നത് ആഗസ്റ്റ് നാലിനകം നല്‍കാനും തീരുമാനിച്ചു. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിലവില്‍ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിഭാഗത്തിന്റെ വീഴ്ചമൂലമാണ് വിചാരണ നീണ്ടുപോകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷിയെ 23.5 ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്‌സാമിനേഷന്‍ നടത്തുകയാണ്. ഇത് പൂര്‍ത്തിയാക്കുന്നതിനായി 5 ദിവസം കൂടി അധികം വേണം എന്നാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

webdesk14: