തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച സമയപരിധി കോടതിയെ അറിയിച്ചതില്‍ വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം. കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടില്‍ പോലീസിന് അതൃപ്തി.
രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഡിജിപി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. അന്വേഷണം വൈകുന്നതില്‍ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഡിജിപി ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. അന്വേഷണ സംഘവുമായി ആലോചിക്കാതെയാണ് സമയപരിധി അറിയിച്ചതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കേണ്ടിവരുന്നത് കുറ്റപത്രത്തെ ബാധിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അന്വേഷണ പുരോഗതി കൃത്യമായി കോടതിയെ അറിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായെന്ന് പോലീസ് കരുതുന്നു. ഈ കേസില്‍ ഇതിനുമുന്‍പ് കോടതിയില്‍നിന്ന് പ്രോസിക്യൂഷനോ പോലീസിനോ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ സംവിധായകന്‍ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതി പോലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്.
നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ ഹൈക്കോടതി കേസ് അന്വേഷണത്തെ പറ്റി വിമര്‍ശിച്ചത് വസ്തുകള്‍ അറിയാത്തതിനാലാണ്. കേസ് അന്വേഷണം രണ്ടാഴ്ചക്കുളളില്‍ തീര്‍ക്കുമെന്ന് ഡിജിപി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നാണ് റിപ്പോര്‍ട്ട്.