ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന്‍ ആരിഷെട്ടി നാഗറാവു (വിനോദ്) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലുമായി സജീവ സാന്നിധ്യമായിരുന്നു വിനോദ്.
1983ല്‍ യു നാഗേശ്വര്‍ റാവു സംവിധാനം ചെയ്ത കീര്‍ത്തി കന്ത കനകം എന്ന സിനിമയിലൂടെയാണ് വിനോദ് അരങ്ങേറ്റം കുറിച്ചത്. നായകനും വില്ലനും സഹനടനുമായി മുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. ചിരഞ്ജീവി നായകനായ ഇന്ദ്രയിലും നന്ദമൂരി ബാലകൃഷ്ണ നായകനായ ലോറി ഡ്രൈവറിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഹിന്ദി, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വീണവതിയാണ് ഭാര്യ. സിനിമാ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ ഒട്ടേറെ പേര്‍ വിനോദിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.