കല്‍പ്പറ്റ: നടന്‍ വിനായകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. യുവതിയോട് ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചെന്ന കേസിലാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കല്‍പ്പറ്റ പൊലീസ് യുവതിയുടെ മൊഴിയെടുത്തു.
വിനായകനെതിരെയുള്ള സൈബര്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി506,294ബി,കെ.പി.എ120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് യുവതി പൊലീസിന്റെ മുന്നില്‍ ഹാജരാക്കി.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി.