X
    Categories: indiaNews

നടന്‍ വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ്; ഒരു കാരണവശാലും ബിജെപിയില്‍ ചേരില്ല

ചെന്നൈ: നടന്‍ വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ് എസ്. ചന്ദ്രശേഖര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒരു കാരണവശാലും വിജയ് ബി.ജെ.പിയില്‍ ചേരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ സിനിമാ താരം ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു.

വിജയിയുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയേയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.

തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്.

Test User: