കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പ്രതി മുന്‍പും ഇത്തരത്തിലുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്ന പോലീസ് വാദം തൃശ്ശൂര്‍ സി ജി എം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ തൃശ്ശൂര് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂരിലെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനു വെച്ച് കുട്ടികള്‍ക്ക് മുമ്പില്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പോക്‌സോ രജിസ്റ്റര്‍ ചെയ്തിരുന്നു.
പാര്‍ക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യം വഴിയാണ് പ്രതിയെ പിടികൂടിയത്.കാറിനെക്കുറിച്ച് ലഭിച്ച സൂചനകളും കേസന്വേഷണത്തില്‍ നിര്‍ണായകമായി. സമാനമായ കേസില്‍ മുന്‍പ് പാലക്കാടും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.