തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന് അടുത്ത മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച ചെയ്ത മെട്രോമാന്‍ ഇ. ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് ഒരു പത്തു പതിനഞ്ച് കൊല്ലം കൂടി കാത്തിരിക്കാമായിരുന്നെന്നും അദ്ദേഹത്തിന് 88 വയസല്ലെ ആയിട്ടുള്ളുവെന്നും ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ് പരിഹസിച്ചു.
സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്
സാങ്കേതിക വിദഗ്ദ്ധനായി രാജ്യത്തിന് നല്‍കിയ സേവനങ്ങളുടെയും ഇ. ശ്രീധരന്റെയും വലിയ ആരാധകനാണ് താന്‍. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബിജെപിയില്‍ ചേര്‍ന്നതിലും വളരെ ആവേശഭരിതനാണ്. പക്ഷേ ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന് പത്തോ പതിനഞ്ചോ കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് 88 വയസല്ലെ ആയിട്ടുള്ളു.