കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്‌കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്‌കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനെ വിമര്‍ഷശിച്ച് നടന്‍ ഷമ്മി തിലകന്‍ വന്നിരിന്നു. നിങ്ങളും ദാസേട്ടാ.. കഷ്ടം-എന്നായിരുന്ന ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.എന്നാല്‍ യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദ്യവുമായി സംഘപരിവാര്‍ സൈബര്‍ പോരാളി രംഗത്തെത്തി. ഇതോടെയാണ് സംഘികളുടെ വായയടപ്പിക്കുന്ന ഞാന്‍ പെരുന്തഛന്റെ മകനാണെന്ന് ഷമ്മി തിലകന്റെ കിടിലന്‍ മറുപടി നല്‍കിയത്. പോസ്റ്റിനടിയില്‍ വരുന്ന എല്ലാ കമന്റിനും ഷമ്മി മറുപടി കൊടുക്കുന്നുണ്ട്.
നാണമുണ്ടോ മിസ്റ്റര്‍ ഷമ്മി നിങ്ങള്ക്ക് കൊലയാളി മന്ത്രിമാരുടെ കയ്യില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബുദ്ധിമുട്ടില്ല അല്ലെ? എല്ലിന്‍ കഷ്ണത്തിനു വേണ്ടി ഇങ്ങനെ തരാം താഴരുത് മിസ്റ്റര്‍, അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ തീര്‍ച്ചയായും എന്തേലുമൊക്കെ നിങ്ങള്‍ക്കു നക്കാന്‍ തരും എന്ന് കമന്റിട്ടയാളോട് ‘ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയില്‍ കേറിയപ്പൊ ഒരു പേര് നല്‍കിയാരുന്നല്ലോ..? ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ’ എന്നായിരുന്നു ഷമ്മിയുടെ മറുപടി.
വെറും മൂന്നാം കിട തരംതാണ രാഷ്ട്രീയമല്ലാതെ ഇതില്‍ എന്താണ് പറയാന്‍ ഉള്ളത് ഷമ്മി ചേട്ടനോട് ഞാന്‍ വിയോജിക്കുന്നു എന്ന് പറഞ്ഞായാളോട് എന്നോട് വിയോജിക്കുന്നത് പോലെ, സ്മൃതിയോട് വിയോജിക്കുവാനുള്ള അവകാശം അവര്‍ക്കും ഉണ്ട്. എനിക്കും ഉണ്ട് എന്നും ഷമ്മി പറഞ്ഞു.
അവര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് ഉപദേശിച്ചയാളോട് ‘ശരിയാണ്..!എന്നാലും മനുഷ്യത്വം എന്താന്ന് അറിയാത്തവര്‍ക്ക് പറഞ്ഞുകൊടുക്കണ്ടേ ബ്രോ’, എന്നായിരുന്നു ഷമ്മി പറഞ്ഞത്.
പതിവിന് വിപരീതമായി 11 ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുയെന്ന തീരുമാനമാണ് അറുപതോളം വരുന്ന ജേതാക്കളെ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണം. അതേസമയം മന്ത്രാലയത്തിന്റെ ഈ നീക്കത്തിനെതിരെ ജേതാക്കള്‍ നല്‍കിയ പരാതിയില്‍ ഒപ്പുവെച്ചങ്കിലും യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ യേശുദാസിന്റെ പ്രതികരണം.
മലയാള സിനിമയില്‍ നിന്ന് നടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, നടി പാര്‍വതി, തിരാക്കഥാകൃത്ത് സജീവ് പാഴൂര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ അനീസ് കെ മാപ്പിള തുടങ്ങിയവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ നടന്‍ ഫഹദിനേയും അനീസിനേയും മാത്രം തെരഞ്ഞെടുപ്പിച്ച് ഇവര്‍ ഭീകരവാദികളാണെന്നും ഇവരുടെ സിനിമ ബഹിഷ്‌കരിക്കണമെന്നും പറഞ്ഞ് സംഘപരിവാര്‍ സൈബറാക്രമണം നടത്തുതയായിരുന്നു.
അതേസമയം പുരസ്‌കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി അറിയിച്ചു. വിവാദമുണ്ടായപ്പോള്‍ മന്ത്രി സ്മൃതി ഇറാനി ആവര്‍ത്തിച്ച് പറഞ്ഞത് ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യം ഒരു മണിക്കൂര്‍ മാത്രമാണെന്ന് അവസാന നിമിഷമാണ് രാഷ്ട്രപതി ഭവന്‍ അറിയിച്ചതെന്നാണ്. എന്നാല്‍ ഇത് അടിസ്ഥാനവിരുദ്ധമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു.