നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. എറണാംകുളം കോതമംഗലം സ്വദേശിയാണ് സാജന്‍. സംസ്‌കാരം കൊച്ചിയില്‍ നടക്കും.
നേരത്തെ കരള്‍രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ഇരുപത്തഞ്ചോളം മലയാള സിനിമകളില്‍ സാജന്‍ ശബ്ദം നല്‍കിയിട്ടുണ്ട്.