X
    Categories: CultureMoreNewsViews

സിനിമാനടന്‍ ആലുവാ പുഴയില്‍ മരിച്ച നിലയില്‍

കൊച്ചി: സിനിമാനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പി.വി ഏണസ്റ്റ് (73) നെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം ആദ്യമായി അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനാണ് ആലുവാപുഴ. രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

കാന്‍സര്‍ രോഗബാധിതനായ ഏണസ്റ്റ് അതുമൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന് പറഞ്ഞ് നേരത്തെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: