X

പ്രഭാസ് ആരാധകന്‍ ഷോക്കേറ്റ് മരിച്ചു

ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘സാഹോ’യുടെ ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആരാധകന്‍ മരിച്ചു. റിലീസ് തീയതി അടുത്തിരിക്കെയാണ് സംഭവം. തെലങ്കാനയിലെ മഹബൂബ് നഗര്‍ സ്വദേശിയായ പ്രഭാസിന്റെ യുവ ആരാധകനാണ് മരിച്ചത്.

സാഹോയുടെ റിലീസ് ആഘോഷിക്കുന്നതിനായി പ്രഭാസിന്റെ ആരാധകര്‍ തിയേറ്ററുകളിലും മറ്റിടങ്ങളിലും ബാനറുകളും കട്ടൌട്ടുകളും സ്ഥാപിക്കുകയാണ്. സുഹൃത്തുക്കളോടൊപ്പം അവിടെയുള്ള ഒരു പ്രാദേശിക തിയേറ്ററില്‍ ഒരു ബാനര്‍ കെട്ടുകയായിരുന്നു യുവാവ്. തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് ബാനര്‍ ശരിയാക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ ഒരു വൈദ്യുത കമ്പിയില്‍ തട്ടുകയും വൈദ്യുതാഘാതമേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്നും താഴെ വീഴുകയും ചെയ്തു. സംഭവം തിയേറ്റര്‍ അധികൃതര്‍ ഉടന്‍ പൊലീസിനെ അറിയിക്കുകയും, പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.

രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയില്‍ വീണ്ടും കാണുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. ‘സാഹോ’യില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. തമിഴ്‌നാട്ടില്‍ മാത്രം അഞ്ഞൂറിലധികം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും.

chandrika: