നാല് പതിറ്റാണ്ട് നാടകവേദിയില്‍ നിറഞ്ഞുനിന്ന നടന്‍ ചൊവ്വര ബഷീര്‍ (62) അന്തരിച്ചു. ഇന്ന് രാവിലെ ചൊവ്വരയിലെ വീട്ടീല്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമേച്ചര്‍ നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകത്തിലെത്തിയെ ബഷീര്‍ 1981ല്‍ അങ്കമാലി പൗര്‍ണ്ണമിയുടെ തീര്‍ത്ഥാടനം എന്ന നാടകത്തിലൂടെ രംഗത്തെത്തി. തുടര്‍ന്ന് ആലുവ യവനിക അവതരിപ്പിച്ച അഷ്ടബന്ധത്തിലും കാഞ്ഞൂര്‍ പ്രഭാത് തിയ്യറ്റേഴ്‌സിന്റെ അഴിമുഖത്തിലും വേഷമിട്ടു.ശ്രീമൂലനഗരം മോഹനന്‍ രചിച്ച നാടകങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. കാലടി തിയ്യറ്റേഴ്‌സ്, കേരള തിയ്യറ്റേഴ്‌സ്, അങ്കമാലി തിയ്യറ്റേഴ്‌സ് എന്നി നാടക സമിതികളിലും വേഷമിട്ടു.