നടൻ മോഹൻലാൽ ആശുപത്രിയിൽ

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്.  തിരക്കുള്ള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും, അഞ്ചുദിവസത്തെ പൂർണ്ണ വിശ്രമവുമാണ് ഡോക്ടർമാർ മോഹൻലാലിന് നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു മോഹൻലാൽ.

webdesk14:
whatsapp
line