കിരീടത്തിലെ വില്ലന്‍ ‘കീരിക്കാടന്‍ ജോസിനെ’ തിരശീലയില്‍ അനശ്വരനാക്കിയ അന്തരിച്ച നടന്‍ മോഹന്‍രാജിന് വിട. കാഞ്ഞിരംകുളത്തെ വീട്ടുവളപ്പില്‍ മോഹന്‍ രാജിന്റെ സംസ്‌കാരം നടന്നു. നൂറുകണക്കിനാളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 300-ഓളം സിനിമയിൽ വേഷമിട്ടു. യഥാർത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹൻ രാജ്. സിബി മലയിലിന്റെ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെയായി , മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളികൾ എന്നും ഓർമിക്കുന്നത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ ആണ്.
ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച വൈകിട്ട് 5.30ന് കാഞ്ഞിരംകുളത്തെ വസതിയിലായിരുന്നു. തമിഴ്ചിത്രത്തിലൂടെ രംഗത്തെത്തിയ മോഹന്‍രാജ് 1988 ല്‍ കെ.മധു സംവിധാനം ചെയ്ത ‘മൂന്നാംമുറ’യിലൂടെയാണ് മലയാളത്തില്‍ തുടക്കംകുറിച്ചത്.