X
    Categories: MoreViews

ഒടിയന് വേണ്ടി തടി കുറച്ച് മോഹന്‍ലാല്‍; കൊച്ചിയിലെത്തിയ താരത്തിന് ആരാധകരുടെ കയ്യടി

ഒടിയന്‍ സിനിമക്കുവേണ്ടി ഭാരം കുറച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. കൊച്ചിയില്‍ ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ ലാലേട്ടനെ ആരാധകവൃന്ദം കയ്യടികളോടെയാണ് വരവേറ്റത്. മാണിക്യന്‍ എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ 18കിലോയോളം ഭാരം കുറച്ചത്. ഭാരം കുറച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഒരു ഉദ്ഘാടന ചടങ്ങിലേക്ക് ലാല്‍ എത്തുന്നത്. കുട്ടികളടക്കമുള്ള ഒരു വലിയൊരു നിര ലാലേട്ടനെ വരവേല്‍ക്കാനുണ്ടായിരുന്നു.

chandrika: