X

ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

കൊടുങ്ങല്ലൂര്‍: ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സിനിമാ പ്രവര്‍ത്തകനും നാടകനടനുമായ കുഞ്ഞുമുഹമ്മദിന്് ഇന്നലെ രാവിലെ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കുട്ടിക്കാലം മുതല്‍ കലയോട് അഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ കമലിന്റെ മിക്കവാറും ചിത്രങ്ങളില്‍ കുഞ്ഞുമുഹമ്മദിന് റോളുണ്ടാകാറുണ്ട്.

chandrika: