നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിര്യാണം. സിനിമ, സീരിയല്‍ രംഗത്തെ പ്രധാന മുഖമായിരുന്നു കെ.എസ് പ്രേമന്റേത്.
1979ല്‍ പുറത്തിറങ്ങിയ ‘ഏഴ് നിറങ്ങള്‍’ ആണ് ആദ്യ സിനിമ. ദില്ലിവാല രാജകുമാരന് എന്ന സിനിമയാണ് ശ്രദ്ധേയമായത്. പിന്നീട്, ഇരട്ടക്കുട്ടികളുടെ അച്ഛന്, തിളക്കം, ഗുരു, ലീല, തെങ്കാശിപ്പട്ടണം, കല്യാണരാമന്, ഛോട്ടാ മുംബൈ തുടങ്ങി 250ഓളം ചിത്രങ്ങളിലും വേഷമിട്ടു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമന് അഭിനയ രംഗത്തെത്തിയത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഹാസ്യ കഥാപാത്രമായിരുന്നു അദ്ദേഹം.