കൊച്ചി: ചലചിത്ര നടന്‍ കലാശാല ബാബു(68) അന്തരിച്ചു. രാത്രി 12.45ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. ഇണയെത്തേടി(1977) എന്ന ചിത്രത്തിലൂടെലായിരുന്നു ആദ്യമായി സിനിമയില്‍ അരങ്ങേറിയത്. ചിത്രം ശ്രദ്ധിക്കപ്പെടാതെ വന്നതോടെ കലാശാല ബാബു വീണ്ടും നാടകത്തിലേക്ക് സീരിയല്‍ രംഗത്ത് തുടരുകയായിരുന്നു. പിന്നീട് എന്റെ വീട് അപ്പൂന്റെയും, കസ്തൂരിമാന്‍ എന്നീ ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ബാബു. കൂടാതെ തൊമ്മനും മക്കളും, റണ്‍വേ, ബാലേട്ടന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.
ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥന്‍ എന്നിവരാണ് മക്കള്‍.