X

‘ആ സ്ത്രീയുടെ മുന്നില്‍ പുരുഷസമൂഹം തലകുനിക്കുകയാണ്’; നടന്‍ ജയസൂര്യ

കൊച്ചിയില്‍ കെട്ടിടത്തിനുമുകളില്‍ നിന്നുവീണയാളെ രക്ഷിക്കാതെ കാഴ്ച്ചക്കാരായി നിന്ന ജനത്തെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ജയസൂര്യ സംഭവത്തില്‍ അതീവ ദു:ഖിതനാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും യുവാക്കളോട് പറഞ്ഞു. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനുള്ള സാമാന്യമര്യാദ കാണിക്കാന്‍ യുവാക്കളടക്കമുള്ളവര്‍ ശ്രമിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരാള് വീണിുകിടന്നിട്ടിം ആരും തിരിഞ്ഞുനോക്കിയില്ല. ഇത് തന്നെ വളരെ ദു:ഖിതനാക്കിയെന്ന് ജയസൂര്യ പറഞ്ഞു. സാധആരണ ഫേസ്ബുക്കില്‍ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് വരാറുള്ളത്. എന്നാല്‍ ഇന്ന് ഒരു ദു:ഖം പങ്കുവെക്കാനാണ് താനെത്തിയിരിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. നമ്മുടെ അച്ഛനോ അമ്മയോ സഹോദരനോ ആണെങ്കില്‍ നമ്മള്‍ ഓടിയെടുത്ത് ആസ്പത്രിയില്‍ കൊണ്ടുപോകില്ലേയെന്ന് ജയസൂര്യ ചോദിക്കുന്നു. അപകടം പറ്റികിടക്കുന്നയാളെയൊക്കെ കണ്ടിട്ട് തിരിഞ്ഞു നടക്കുന്ന നമ്മളൊക്കെ ജീവിച്ചിരിക്കുന്നതില്‍ എന്താണര്‍ത്ഥം. കാണുന്നവരെ സ്‌നേഹിക്കുകയാണ് ചെയ്യേണ്ടത്. കാണാത്ത ദൈവത്തെ എങ്ങനെ സ്‌നഹിക്കുകയെന്നും ജയസൂര്യ ചോദിക്കുന്നു. ചെറുപ്പക്കാരോടാണ് താന്‍ പറയുന്നതെന്ന് ആവര്‍ത്തിക്കുന്ന താരം ഇത്തരത്തില്‍ വണ്ടിയിടിച്ചോ അല്ലാതെയോ കാണുകയാണെങ്കില്‍ അവരെ രക്ഷിക്കാനുള്ള സാമാന്യമര്യാദ കാണിക്കണമെന്നും പറയുന്നു. രക്ഷിക്കാനെത്തിയ സ്ത്രീയുടെ മുന്നില്‍ പുരുഷസമൂഹം തലകുനിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച വൈകിട്ട് 6.30ന് എറണാകുളത്തെ പത്മാ ജംഗ്ഷനിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും തലകറങ്ങി താഴെ വീണയാളെ ആസ്പ്ത്രിയിലെത്തിക്കാന്‍ ഓടിക്കൂടിയവര്‍ തയ്യാറായില്ല. ആ സമയത്ത് സ്ഥലത്തെത്തിയ ഒരു യുവതിയാണ് ആളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ ആരും ഇടപെട്ടില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് അയാളെ ആസ്പത്രിയില്‍ എത്തിക്കുന്നതും. ആസ്പത്രിയില്‍ തുടരുന്ന ഇയാളുടെ നില മെച്ചപ്പെട്ടില്ല. അപകടനില ഇതുവരേയും തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

chandrika: