X
    Categories: MoreViews

‘ ആ വീഡിയോയിലുള്ളത് ഞാനല്ല’; വ്യാജ വിഡിയോക്കുറിച്ച് നടന്‍ ജയറാം

സമൂഹമാധ്യമങ്ങളില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടന്‍ ജയറാം. ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയിലുള്ളത് താനല്ലെന്ന് ജയറാം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

‘കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ആ വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. ജയറാം പോകുന്ന പോക്ക് കണ്ടോ എന്നായിരുന്നു അതിന് താഴെയുള്ള ക്യാപ്ഷന്‍. ആ വീഡിയോ കണ്ട് ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയുമായി വിളിച്ചു. നിരവധി ആളുകളോടാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവന്നത്. അതിനാലാണ് സംഭവം പറയാനായി ഇപ്പോള്‍ ലൈവില്‍ വന്നത്. സത്യത്തില്‍ അത് ഞാനല്ല, ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

യഥാര്‍ത്ഥത്തില്‍ അത് കേരളത്തിന് പുറത്തോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷെ ആ ജീപ്പിലുന്ന ആളുകള്‍ക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ പോസ്റ്റു ചെയ്തത്. എന്തായാലും നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച എല്ലാവര്‍ക്കും നന്ദി, അത് ഞാനല്ല’, ജയറാം പറഞ്ഞു.

Watch Video:

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ:

chandrika: