സന്ദേശം സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. അജ്ഞാത ശവം എറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് നടത്തിയത് അറിഞ്ഞില്ലേ എന്ന് ഹരീഷ് പേരടി ചോദിച്ചു. ഇതുതന്നെയാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയെന്നും ഹരീഷ് പേരടി പറഞ്ഞു.
സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം എന്ന ചിത്രത്തെക്കുറിച്ച് ശ്യാം പുഷ്‌ക്കരന്‍ തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നു. സന്ദേശം എന്ന ചിത്രം യാതൊരു സന്ദേശവും നല്‍കുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണെന്നുമാണ് ശ്യാം പുഷ്‌ക്കരന്റെ അഭിപ്രായം. എന്നാല്‍ ഇതിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്തെത്തുകയായിരുന്നു.
ഒരു അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യാം പുഷ്‌ക്കരന്‍ അറിഞ്ഞില്ലേ ? അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താലിനെക്കുറിച്ചാണ് ഹരീഷ് പേരടി പറഞ്ഞത്. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെ.പി സമരപ്പന്തലിന് സമീപത്ത് തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരെ രക്തസാക്ഷിയാക്കി മാറ്റിയിരുന്നു. ഇതാണ് വിമര്‍ശനവുമായി എടുത്ത് പറഞ്ഞത്.
കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥാകൃത്തായ ശ്യാംപുഷ്‌കരന്‍ ഒരു അഭിമുഖത്തിലാണ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സന്ദേശം യാതൊരു സന്ദേശവും നല്‍കുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണ്. സിനിമ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരായായാണ് സംസാരിക്കുന്നത്. താന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്നും, കുട്ടികള്‍ക്ക് ഏതെങ്കില്‍ രാഷ്ട്രീയം ഉണ്ടായിരിക്കേണ്ടതാണെന്നും ശ്യാം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.