ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നാണ് ഇടവേളബാബു മാധ്യമങ്ങളോട് പറഞ്ഞത്.

എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ ആഗസ്റ്റ് 28നാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടവേള ബാബുവിനെ രണ്ടാം തവണയാണ് കേസില്‍ ചോദ്യംചെയ്യുന്നത്. ആദ്യ തവണ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായുള്ള കേസ്. അംഗത്വ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

 

webdesk17:
whatsapp
line