X

നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്‌

നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിടിച്ച് വീണത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്റെ മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയില്‍ നിന്ന് മദ്യക്കുപ്പികളും കരള്‍ രോഗത്തിന്റെ മരുന്നുകളും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും.

ഇന്നലെയാണ് നടന്‍ ദിലീപ് ശങ്കറിനെ തിരുവന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു പരിശോധിക്കുകയായിരുന്നു. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

webdesk18: