Connect with us

film

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

Published

on

പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

നാനൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലാണ് ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുള്ളത്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

1976ല്‍ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന സിനിമയിലൂടെയാണ് ഡല്‍ഹി ഗണേഷ് സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 1964 മുതല്‍ 1974 വരെ അദ്ദേഹം ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡല്‍ഹി ഗണേഷ്.

 

 

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ പറയാത്ത് കാര്യങ്ങള്‍ പൊലീസ് ഉന്നയിക്കുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്നും തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും
സിദ്ദിഖ് പറയുന്നു. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതി നടി ഉന്നയിച്ചിട്ടില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.

അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.

 

 

Continue Reading

film

ഷാറൂഖ് ഖാന് നേരെ വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

Published

on

ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന് നേരെ വധഭീഷണി ഉയര്‍ത്തിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശി ഫൈസന്‍ ഖാനെ ഇയാളുടെ വീട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങില്‍നിന്ന് സല്‍മാന്‍ ഖാന് നിരന്തരം ഭീഷണി ഉയരുന്നതിനിടെയാണ് ഷാറൂഖ് ഖാനെയിരെയും പൊലീസിന് ഫോണ്‍ കാള്‍ വന്നത്.

ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാള്‍ വന്നത്. ഫോണ്‍ കാള്‍ ട്രേസ് ചെയ്ത് പൊലീസ് നേരത്തെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുവെന്നായിരുന്നു അഭിഭാഷകന്‍ കൂടിയായ ഫൈസന്‍ ഖാന്‍ പറഞ്ഞത്.
അന്വേഷണത്തില്‍ സഹകരിക്കുമെന്നും മുംബൈ പൊലീസിനു മുമ്പാകെ നവംബര്‍ 14ന് ഹാജരാകുമെന്നും ഫൈസന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ തനിക്കുനേരെ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി രേഖപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് റായ്പുരിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷാറൂഖ് ഖാന് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. ലോറന്‍സ് ബിഷ്‌ണോയുടെ സംഘമാണ് വധഭീഷണികള്‍ക്കു പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.

 

Continue Reading

film

ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പരാതിയില്‍ ഇല്ലാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുണെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും.

Published

on

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ ഇല്ലാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുണെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുക്കും. അന്വേഷണവുമായി സഹകരിക്കാത്ത നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

സത്യവാങ്മൂലം സമര്‍പിക്കാന്‍ അധിക സമയം വേണമെന്ന സിദ്ധിഖിന്റ വാദം അംഗീകരിച്ചാണ് കോടതി രണ്ടാഴ്ച സമയം നല്‍കിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

 

Continue Reading

Trending