മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. താരപുത്രന്‍ ജയിലില്‍ തന്നെ തുടരും. മുംബൈ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റിന്റെയും മുന്‍ മുന്‍ ധമേച്ചയുടെയും ജാമ്യാപേക്ഷയും തള്ളി.
ലഹരി ഉപയോഗിച്ചതിന് തെളിവില്ലാത്തതിനാല്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു.
മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആര്യന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരും.