അഞ്ഞൂര്‍ രൂപയുടെ നോട്ടില്‍ മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള വ്യാജ നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. 1.6 കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ എഴുതിയത്.
2100 ഗ്രാം സ്വര്‍ണത്തിനുപകരം അഹമ്മദാബാദിലെ വ്യാപാരിക്ക് ലഭിച്ചത് 1.3 കോടി രൂപയുടെ കള്ളനോട്ടുകളായിരുന്നു. 500 രൂപയുടെ 26 കെട്ടുകളാണ് തട്ടിപ്പുസംഘം വ്യാപാരിക്ക് നല്‍കിയത്. എന്നാല്‍ നോട്ട് എണ്ണിത്തിട്ടപ്പെടിത്തുന്നതിനിടക്ക് ഗാന്ധിജിയുടെ ചിത്രത്തിനു പകരം അനുപം ഖേര്‍ ആണെന്ന് കണ്ടെതോടെയാണ് പറ്റിക്കപ്പെട്ടത് വ്യാപാരി അറിയുന്നത്. എന്നാല്‍ ഇതിനോടകം തട്ടിപ്പ് സംഘം കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വ്യാപാരി പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൂറത്ത് കമ്മീഷ്ണര്‍ രാജ്ദീപ് നുകും അറിയിച്ചു.