X

കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വീണ്ടും പ്രവര്‍ത്തകരുടെ ഉപരോധം

കാസര്‍കോട് ബിജെപിയില്‍ വീഭാഗീയത വീണ്ടും രൂക്ഷമായി. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ്
ഒരു വിഭാഗം പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിന് കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനാക്കിയതിന് പിന്നില്‍ മുന്‍ ജില്ലാ പ്രസിഡന്റും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള നേതാക്കളാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നു. നേരത്തെ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയ ഘട്ടത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായില്ല. ഇതോടെയാണ് വീണ്ടും പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം നടന്നകോര്‍ കമ്മിറ്റി യോഗത്തില്‍ അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ജില്ലാ അധ്യക്ഷന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുക്കുന്ന കാര്യത്തിലുള്ള തീരുമാനം വൈകുന്നതാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വമാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

Test User: