കണ്ണൂരില്‍ മുസ്‌ലിം വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കളയില്‍ സദ്യ വിളമ്പുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ് കുടുംബങ്ങളിലെ ഭക്ഷണശൈലി ചര്‍ച്ച യാകുന്നു.
ആക്ടിവിസ്റ്റ് വിളയോടി ശിവന്‍കുട്ടിയുടെ പോസ്റ്റ് :
ഞങ്ങളുടെ നാട്ടില്‍ ഒരു തമിഴ് സമുദായം ഉണ്ട് (തല്‍ക്കാലം അവരുടെ ജാതി ഇവിടെ പറയുന്നില്ല) അവരില്‍ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി ഭക്ഷണ സമയത്ത് ഭര്‍ത്താവിന് ഭാര്യ വിളമ്പി കൊടുക്കണം. അതിന് ശേഷം ഭാര്യ അടുത്തിരിക്കണം. ഭര്‍ത്താവ് പ്ലെയ്റ്റിലെ ചോറ് കറികള്‍ ചേര്‍ത്ത് ‘ചേറ്’ പോലെ കുഴച്ച ശേഷം അയാള്‍ കുറച്ച് ആഹാരം കഴിക്കും. പിന്നത്തെ ബാക്കിഭക്ഷണം ചളപിളാന്ന് കുഴച്ചത് ബാക്കി വെക്കും. അത്ഭാര്യകഴിക്കണം.
ഭര്‍ത്താവിന്റെ പാതിയാണ് ഭാര്യ എന്നാണ് സങ്കല്പം. എന്നാല്‍ എന്തുകൊണ്ട്, അത് തിരിച്ചാകുന്നില്ല എന്ന എന്റെ ചോദ്യത്തിന് ഇതുവരെ അവര്‍ ഉത്തരം നല്‍കിയിട്ടില്ല. അവര്‍ക്കിടയില്‍ ഇത് ആചാരമാണ് കീഴ് വഴക്കമാണ്, സ്‌നേഹമാണ്. പക്ഷെ ഇത് നമ്മള്‍ക്ക് കണ്ടാല്‍ ഛര്‍ദിക്കാന്‍ വരും. അങ്ങനെ നിരവധി പുരുഷാധിപത്യ വൃത്തികേടുകള്‍ നിലനില്‍ക്കുന്ന ജാതി ഹിന്ദു സമൂഹത്തില്‍ നിന്നുകൊണ്ടാണ് പുത്തനച്ചിമാരുടെ ഈ പുരപ്പുറം തൂക്കല്‍.