X

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടു

2019ലെ ജാമിഅ സംഘര്‍ഷ കേസില്‍ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടു. മറ്റൊരു പ്രതി ആസിഫ് തന്‍ഹയെയും കോടതി വെറുതെവിട്ടിട്ടുണ്ട്. ഡല്‍ഹി സാകേത് കോടതിയുടെതാണ് ഉത്തരവ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ 2019 ഡിസംബര്‍ 13ന് ജാമിഅയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘര്‍ഷം നടന്നിരുന്നു.

ഈ കേസിലാണ് ഇരുവരേയും കോടതി വെറുതെ വിട്ടത്. പൗരത്വഭേതഗതിക്കെതിരെ ജാമിഅ നഗര്‍ പ്രദേശത്ത് സമരം ചെയ്തവര്‍ പൊതു-സ്വകാര്യ വാഹനങ്ങള്‍ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, ഷര്‍ജീലിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതിയായ ഷര്‍ജീല്‍ വിചാരണ നേരിടുകയാണ്.

webdesk14: