കോഴിക്കോട്: ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്ന് (ജൂലൈ 24ന്) വൈകീട്ട് 7:45 ഓടെയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
എന്നാല്‍ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറ് മണി ഓടെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകള്‍ വ്യാജമാണ്. വ്യാജ വാര്‍ത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.