X

പ്രായപൂർത്തി ആവാത്ത മക്കളെ ടൂ വീലറിൽ പറഞ്ഞു വിടുന്ന രക്ഷിതാക്കൾക്കെതിരെ നടപടി ശക്തമാക്കും; രക്ഷിതാക്കൾക്കു 25000 രൂപ പിഴ

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പ്രത്യേകിച്ചു രാത്രികാലങ്ങളിൽ വാഹന പരിശോധന നടത്താൻ തീരുമാനിച്ചതായി ആർ.ടി.ഒ. എ ഐ ക്യാമറകളിൽ രജിസ്ട്രേഷൻ നമ്പർ വ്യക്തമാകാതിരിക്കാൻ ഫ്ലാഷ് ലൈറ്റുകൾ നമ്പർ പ്ലേറ്റിനു മുകളിൽ വെച്ച് നമ്പർ പ്ലേറ്റ് മടക്കിവെക്കുന്ന പ്രവണത കൂടുകയാണ്.

ഇത്തരത്തിൽ വാഹനം ഉപയോഗക്കുന്നവരെയും, ബൈക്കുകുകളിൽ മൂന്നുപേരുമായി അപകടകരമായി വാഹനം ഓടിക്കുന്നവരുടെയും പിടികൂടാനും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുമാണ് സംയുക്ത പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.

18 വയസ് പൂർത്തിയാകാത്ത കുട്ടികളെ സ്കൂളിലേക്കും മറ്റ് പല ആവിശ്യങ്ങൾക്കായും ടൂ വീലറിൽ പറഞ്ഞു വിടുന്ന രക്ഷിതാക്കൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള കർശന നടപടി സ്വീകരിക്കും.

നിലവിലെ നിയമ പ്രകാരം രക്ഷിതാക്കൾക്കു 25000രൂപ പിഴയും കുട്ടികളെ ജ്യുവനയിൽ നിയമപ്രകാരവും കേസ്സെടുക്കുകയും 25 വയസ്സുവരെ ഡ്രൈവിംഗ് എടുക്കുന്നതിൽ നിന്നും കുട്ടിയെ വിലക്കുന്നതുമാണ്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊതുജനങ്ങൾ അല്പം കൂടി ജാഗ്രത പുലർത്തി മോട്ടോർ വാഹനവകുപ്പിനോട് സഹകരിക്കണമെന്നും അറിയിപ്പ്.

webdesk14: