ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളില്‍ പരിശോധന. കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വില്‍പന നടത്തുന്നതും ഫിഷറീസ് വകുപ്പ് വിലക്കിയത്.
ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ഹാര്‍ബറില്‍ തിരിച്ചെത്തിയ മത്സ്യബന്ധന ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ അയലക്കുഞ്ഞുങ്ങളെ കണ്ടെത്തി. ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഫിഷറീസ് അധികൃതര്‍.