X

മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്താല്‍ നടപടി; തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്താല്‍ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജുകളുടെ തിരക്ക് കുറയ്ക്കാനെന്ന പേരിലാണ് മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നത് തടയുന്നത്. ഇതിനായി നിലവിലെ റഫറല്‍, ബാക്ക് റഫറല്‍ മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു.

മെഡിക്കല്‍ കോളജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല.ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും. നല്‍കിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫര്‍ ചെയ്തതെന്നും അതില്‍ വ്യക്തമാക്കിയിരിക്കണം. ആശുപത്രി സൂപ്രണ്ട് റഫറല്‍ രജിസ്റ്റര്‍ കൃത്യമായി പരിശോധിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. അനാവശ്യ റഫറന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Test User: