X

പത്തനംതിട്ട സിപിഎമ്മില്‍ വീണ്ടും നടപടി; ഏരിയാ കമ്മിറ്റി അംഗത്തെ തരം താഴ്ത്തി

പത്തനംതിട്ട ഏരിയാ കമ്മിറ്റി അം​ഗത്തെ തരംതാഴ്ത്തി.  ഏരിയാ കമ്മിറ്റിയം​ഗം അൻസാരി അസീസിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ എംഎൽഎ രാജു എബ്രഹാമിനെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ട നേതാവാണ് അൻസാരി അസീസ്.

കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് നിയമന ആരോപണത്തില്‍ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

പീഡനക്കേസില്‍ ആരോപണ വിധേയനായ സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ കൊച്ചുമോന്‍ സമീപിച്ചിരുന്നു. നേരത്തെ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്‍റണിയെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

webdesk13: