Categories: indiaNews

കൗ ഹഗ് ഡേ തീരുമാനം വിവാദത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

കൗ ഹഗ് ഡേ തീരുമാനം വിവാദത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പ്രണയിനികളുടെ ദിനമായി ലോകമെമ്പാടും ആചരിക്കുന്ന ഫെബ്രുവരി 14നാണ് പശുക്കളെ ആലിംഗനം ചെയ്യുക എന്ന തീരുമാനം കേന്ദ്രസര്‍ക്കാരിലെ മൃഗസംരക്ഷണമന്ത്രാലയം പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളോടായിരുന്നു ആഹ്വാനം. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ചാണിതെന്നായിരുന്നു ബി.ജെ.പിയുടെ ന്യായം. എന്നാല്‍ ഇതിനെതിരെ അതിശക്തമായ വിമര്‍ശനവും പരിഹാസവും ലോകമെമ്പാടും നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്‍മാറ്റം.

 

Chandrika Web:
whatsapp
line