X

പശു ആരാധനയും ജാതിയും അയിത്തവും ഒരേ വ്യവസ്ഥിതിയുടെ ഭാഗം

കെ.പി ജലീല്‍

പ്രണയം നശ്വരമായ ലോകൈക അനുഭവങ്ങളിലൊന്നാണ്. അതിനെ ഇല്ലാതാക്കാന്‍ മനുഷ്യനോ മൃഗങ്ങള്‍ക്കോ ആവില്ല. ജനിക്കുമ്പോള്‍ പ്രണയം ആരംഭിക്കുന്നു. ലോകത്തോട്, സഹജീവികളോട്, ജീവിതത്തോട്, സുഖസൗകര്യങ്ങളോട്, സഹപ്രവര്‍ത്തകരോട്, പൂക്കളോട്.. എല്ലാം തോന്നുന്നന വികാരമാണത്. പലരൂപത്തില്‍ പലതരത്തില്‍ അവ പ്രത്യക്ഷപ്പെടുന്നുവെന്ന ്മാത്രം. ഇണയോട് അല്ലെങ്കില്‍ എതിര്‍ലിംഗത്തോട് തോന്നുന്ന വികാരത്തെ അനുരാഗമെന്നും മുഹബത്തെന്നും എല്ലാം വിളിക്കുന്നു. പ്രണയത്തിന്റെ ഭാഗമാണ ്‌ലൈംഗികത. അതില്ലാതെ ജീവജാലങ്ങളും ഭൂമിയും ഇല്ലതന്നെ. നൈസര്‍ഗികമായ ചോദനകളിലൊന്നായ പ്രണയവും സ്‌നേഹവും ലൈംഗികതയും ഇല്ലെങ്കില്‍ ജീവജാലങ്ങള്‍ എന്നേ കെട്ടടങ്ങിപ്പോകുമായിരുന്നു. പല ജീവി വര്‍ഗങ്ങളും കാലക്രമത്തില്‍ വംശനാശം സംഭവിക്കുന്നത് നമുക്ക് ചുറ്റും കാണാം. എല്ലാവരും ശ്രീബുദ്ധനോ യേശുക്രിസ്തുവോ ആകാത്തതുകൊണ്ടുതന്നെ മനുഷ്യരില്‍ മഹാഭൂരിപക്ഷവും ലൈംഗികതയെ ആസ്വദിക്കുകയും കുട്ടികളെ ജനിപ്പിക്കുകയും ചെയ്യുന്നു. പുതിയ തലമുറകളാണ് യഥാര്‍ത്ഥത്തില്‍ ഭാവിയുടെ വിധാതാക്കള്‍.
സിന്ധുനദീതടത്തില്‍ ജനിച്ചവരെയാണ് ഇന്ത്യക്കാരെന്ന് പൊതുവെ വിവക്ഷിക്കപ്പെട്ടുവന്നത്. ഈ വാക്കില്‍നിന്നാണ ്ഹിന്ദു എന്ന പദം ഉണ്ടായത്. യൂറോപ്യന്മാര്‍ എന്നു പറയുന്നതുപോലെയാണ് ഹിന്ദുവും. ഇവിടേക്ക് കുടിയേറിയ സമൂഹം യൂറോപ്യന്മാരാണെന്നാണ ്ശാസ്ത്രം പറയുന്നത്. സിന്ധുനദിയുടെ മാത്രമല്ല, പഴയകാല മനുഷ്യസമൂഹം അധികവും ജീവിച്ചതും വളര്‍ന്നതും പുരോഗതി പ്രാപിച്ചതും പുഴകളുടെ തീരം പറ്റിയായിരുന്നു. മോഹന്‍ജെദാരോ, ഹാരപ്പന്‍ സാംസ്‌കാരികതകള്‍ ഇങ്ങനെയാണുണ്ടായത്. ആര്യസംസ്‌കാരം എന്നും ഇതിനെ വിളിക്കുന്നു.


ഇക്കാലത്ത് മനുഷ്യന് ഭക്ഷ്യവസ്തുവായി ഉണ്ടായിരുന്നത് പ്രധാനമായും വെള്ളവുമായി ബന്ധപ്പെട്ട മല്‍സ്യങ്ങളായിരുന്നു. മാംസവും ഇക്കൂട്ടര്‍ ആവോളം ഭക്ഷിച്ചിരിക്കണം. ദ്രാവിഡരെ തുരത്തി ആര്യന്മാര്‍ ഇക്കാലത്ത് ഉണ്ടാക്കിയെടുത്തതാണ് സസ്യഭുക്ക് സംസ്‌കാരം. അതിനവര്‍ ആശ്രയിച്ചത് പ്രധാനമായും പശുവിനെയായിരുന്നു. നിറയെ പാല്‍ചുരത്തുന്ന പശു അവര്‍ക്കൊരു അല്ഭുതമായിരുന്നു. പാല്‍കൊണ്ട് പലവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവരുണ്ടാക്കി. അതിനെ അവര്‍ പങ്കുവെച്ച് കഴിച്ചു. പുലി, കടുവ, ആന പോലുള്ളവ ഇങ്ങനെയായിരുന്നില്ലല്ലോ. യൂറോപ്യന്മാരുടെ നിറത്തോട് സാമ്യമുള്ളത് പശുവും ദ്രാവിരോട് സാമ്യമുള്ളത് എരുമയും പോത്തുമായിരുന്നു.
സ്വാഭാവികമായും പശു ആരാധനാമൃഗമായി മാറി. ഇക്കാലത്ത് തന്നെയാണ് ബ്രാഹ്മണ്യം അഥവാ ഉന്നതജാതിക്കാര്‍ എന്ന പദവി ഉണ്ടാകുന്നത്. ബ്രഹ്മാവ് അഥവാ ദൈവവുമായി അടുത്തവര്‍ എന്ന അര്‍ത്ഥത്തിലാണ് ബ്രാഹ്മണ്യം എന്ന പദം ഉണ്ടാകുന്നത്. മറ്റുള്ളവരെയൊന്നും മനുഷ്യരായി പോലും അവര്‍ കണ്ടിരുന്നില്ല. കീഴ്ജാതിക്കാരോട് അയിത്തം കല്‍പിച്ചതും ഇതുമായി ബന്ധപ്പെട്ടാണ്. ജന്മിത്വം ഉല്‍ഭവിക്കുന്ന ഘട്ടം. ചുരുക്കത്തില്‍ സിന്ധുനദിയും ബ്രാഹ്മണ്യ സവര്‍ണ സവര്‍ണവ്യവസ്ഥയും ജാതിവ്യവസ്ഥയും പോലെ തന്നെ അതിന്റെ ഭാഗം ചേര്‍ന്നതായിരുന്നു പശു ആരാധനയും. ഇന്ന് സിന്ധുനദീതട സംസ്‌കാരം 3300 മുതല്‍ 1300 ബിസി വരെ നീണ്ടുനിന്നിരുന്നതായാണ് ശാസ്ത്രവും ചരിത്രവും പറയുന്നത്. ഇക്കാലത്ത് നിലനിന്ന വ്യവസ്ഥിതിയെയാണ് ഇന്ന് ഹിന്ദുമതമെന്ന പേരില്‍ ഇന്ത്യയിലെ സംഘപരിവാരം വീണ്ടും കൊണ്ടാടുന്നത്. പ്രണയികളുടെ ദിനമായ ഫെബ്രുവരി 14ന് പശുക്കളെ ആലിംഗനം ചെയ്യാന്‍ കല്‍പിക്കുന്ന ബി.ജെ.പിയും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഫലത്തില്‍ പഴയ ബ്രാഹ്മണ്യ-ആര്യസംസ്‌കാരം തിരിച്ചുകൊണ്ടുവരികയും പഴയ ജാതിവ്യവസ്ഥയെ പരോക്ഷമായി ഉയര്‍ത്തിപ്പിടിക്കുകയുമാണ്. പ്രണയദിനത്തെ വെറുക്കുകയും പശുവിനെ ആലിംഗനം ചെയ്യാന്‍ കല്‍പിക്കുന്നവര്‍ തന്നെയാണ് ദലിതന്റെ പശു തന്റെ പറമ്പില്‍ കയറിയതിന് ദലിത് യുവതിയെ മരത്തില്‍കെട്ടി ക്രൂരമായി മര്‍ദിച്ചതെന്നത് ഇതോടൊന്നിച്ച് വായിക്കാവുന്നതാണ്.
4600 വര്‍ഷം മുമ്പ് സിന്ധുനദീതടസംസ്‌കാരകാലത്ത് കാലിവളര്‍ത്തലും പശുമാംസം ഭക്ഷിക്കലും നടന്നിരുന്നതായി 2020 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും നിന്നാണ് ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മണ്‍പാത്രങ്ങളും കണ്ടെത്തിയത്. ഇന്നത്തെ ഹിന്ദുത്വവാദികളുടെ ഈറ്റില്ലവും ഏതാണ്ടിവിടിയൊക്കെയാണെന്നതാണ് കൗതുകകരം !

Chandrika Web: