X

പശുവിനെ ആലിംഗനം ചെയ്യാന്‍ പോകും മുമ്പ് ..! കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പരിഹസിച്ച് അനുഭവവിവരണം

”പശുവിനെ ആലിംഗനം ചെയ്യാന്‍ എന്നെ കിട്ടില്ല. പശുവിനെ ആലിംഗനം ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ എന്റെ പേടി ഇരട്ടിച്ചിരിക്കുകയാണ്.
അതൊന്നുമല്ല 35 കൊല്ലം മുന്‍പ് ഒരു പശു എന്നെ നന്നായി ഒന്ന് പെരുമാറിയിട്ടുണ്ട്. ഉമ്മാടെ എളാപ്പാടെ വീട്ടില്‍ കല്യാണമാണ്. എനിക്ക് ആറോ ഏഴോ വയസ്സ് പ്രായം. കുറെ കുട്ടികള്‍ എനിക്കൊപ്പം ഉണ്ട്. ഉമ്മാടെ വീട്ടിലാണെങ്കില്‍ കുറച്ചു പശുക്കളും. ഞങ്ങള്‍ എല്ലാവരും കൂടി പശുവിനെ കാണാന്‍ പോയി. ഒരു പശുക്കുട്ടിയെ കാമുകില്‍ കെട്ടിയിട്ടുണ്ട്. അതിനെ ഞാന്‍ തൊട്ടു. ഞാന്‍ പറഞ്ഞു എന്നെ പശുവിനു അറിയാം എന്ന്. പശു അനങ്ങാതെ നിന്നു.അത് പരിചയം കൊണ്ടാണ്. അല്ലെങ്കില്‍ കാണായിരുന്നു- എന്റെ വിശദീകരണം കേട്ടു എല്ലാവരും കൗതുകമൂറി.

പശു നില്‍ക്കയായിരുന്നു. ഞാന്‍ പറഞ്ഞു കാലിനടിയിലൂടെ അപ്പുറത്തേക്ക് നുഴഞ്ഞു കടക്കാണോ – എല്ലാവരും കയ്യടിച്ചു . ഒരു ധീര വീരനെപ്പോലെ ഞാന്‍ നുഴഞ്ഞു. ആഞ്ഞൊരു ചവിട്ട്. എന്റെ നെറ്റിക്കാണെന്നു തോന്നുന്നു ചവിട്ടേറ്റത്. പൊന്നീച്ച പാറി. നെറ്റി മുഴച്ചു. അഭിമാനബോധം എന്നെ ഒന്ന് തടവാന്‍ പോലും സമ്മതിച്ചില്ല. തലയിലും മുഖത്തും പുറത്തും മുറിവുകള്‍ പതിവായത് കൊണ്ട് ഒരെണ്ണം കൂടി എന്നെ വീട്ടുകാരും വിചാരിച്ചുള്ളൂ.
പശുക്കളെ ഉമ്മ വെക്കണം എന്ന് കേട്ടപ്പോള്‍ അന്നത്തെ പേടി ഇരട്ടിച്ചു. പശുക്കളുടെ ചുംബന സമരം നടത്താനാണ് പ്ലാന്‍ എങ്കില്‍ തന്നെ എന്നെ കിട്ടില്ല അതിനു. പശുചാണകത്തില്‍ സ്വര്‍ണം ഒഴുകിയാലും ഞാന്‍ അടുക്കില്ല. എനിക്ക് പശുക്കളോട് പണ്ടേ കലിപ്പാണ്.”

പ്രണയികളുടെ ദിനമായ ഫെബ്രുവരി 14ന് പശുക്കളെ ആലിംഗനം ചെയ്യുന്ന ഹഗ് ദ കൗ ദിനമായി ആചരിക്കാന്‍ കേന്ദ്രമൃഗസംരക്ഷണമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് അംഗം റഷീദ് കൈപ്പുറത്തിന്റേതാണ് പോസ്റ്റ്.

Chandrika Web: