കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എബിപി ന്യൂസാണ് സര്‍വഫലം പുറത്തുവിട്ടത്. കോണ്‍ഗ്രസിന് 115 സീറ്റുകിട്ടുമെന്നും നിലവിലെ ഭരണകക്ഷിയായ ബിജെ.പി്ക്ക് 68 സീറ്റും ജനതാദള്‍ എസ്സിന് 23 സീറ്റും കിട്ടുമെന്നാണ് പ്രവചനം. വരുന്ന മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ് ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുല്‍ഗാന്ധിയുടെഭാരത് ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍. മെയ് 10നാണ് കര്‍ണാടക വോട്ടെടുപ്പ്.