X

ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്തി; യുവാവിന് ജീവപര്യന്തം കഠിനതടവ്

ബംഗളൂരു: ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കെംപെഗൗഡ നഗര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചെന്നഗൗഡക്കെതിരെ ബംഗളൂരുവിലെ സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2017 ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യ മഞ്ജുളയെ ചെന്നഗൗഡ കൊലപ്പെടുത്തുകയായിരുന്നു. കന്നാസില്‍ ആസിഡുമായി എത്തിയ പ്രതി ഭാര്യയുമായി വാക്തര്‍ക്കമുണ്ടാവുകയും മുഖത്തേക്ക് ആസിഡൊഴിക്കുകയുമായിരുന്നു. നെഞ്ചിലും മുഖത്തും വയറിലും ഗുരുതരമായി പൊള്ളലേറ്റ മഞ്ജുളയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അത്യന്തം ക്രൂരമായ പ്രവൃത്തിയാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി.

Chandrika Web: