ആഗ്ര: രഹസ്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡൊഴിച്ചു. അലിഗഢിലെ ജീവന്‍ഗഡിലാണ് സംഭവം. സംഭവത്തില്‍ പത്തൊമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു.
ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആസിഡൊഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അതേസമയം, മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ അടുത്തായി ഇവര്‍ പിണങ്ങിയിരുന്നുവെന്നും യുവാവിന്റെ അമ്മ പറഞ്ഞു. മകനെ പെണ്‍കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും അമ്മ പറഞ്ഞു.