കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുക്കം കല്ലുരുട്ടിയിലാണ് ഭാര്യക്കു നേരെ യുവാവ് ആസിഡ് ഒഴിച്ചത്. കല്ലുരുട്ടി സ്വദേശിനി സ്‌നേഹയുടെ മുഖത്താണ് ഭര്‍ത്താവ് ജൈസണ്‍ ആസിഡ് ഒഴിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ആക്രമണത്തില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.