ഫിഫ ലോകകപ്പ് ആരുയര്‍ത്തുമെന്നതു സംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
2010ലെ ലോകകപ്പില്‍ പോള്‍ നീരാളിയുടെ പ്രവചനം ഏറെ ലോകശ്രദ്ധ നേടിയിരുന്നു. അന്ന് പോളായിരുന്നു പ്രവചനം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ ആ നറുക്ക് വീണിരിക്കുന്നത് അക്കില്ലസ് എന്ന പൂച്ചക്കാണ്.
ഈ വര്‍ഷം ജൂണില്‍ റഷ്യയില്‍ അരങ്ങേറുന്ന കാല്‍പന്ത് മാമാങ്കത്തില്‍ കപ്പ് ആര് നേടുമെന്ന് അക്കില്ലസാണ് പ്രവചിക്കുക. ചില്ലറക്കാരനല്ല അക്കില്ലസ്. ഫിഫ കോണ്‍ഫഡറേഷന്‍ കപ്പിലും അക്കില്ലസ് തന്റെ പ്രചവന ചാതുര്യം തെളിയിച്ചിട്ടുണ്ട്.
പ്രവചനം നൂറു ശതമാനവും ശരിയായതോടെയാണ് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലേക്കും അക്കില്ലസിനു നറുക്ക് വീണത്.
റഷ്യക്കാരനായ അക്കില്ലസിന്റെ താമസം ഇതുവരെ സ്‌റ്റേറ്റ് ഹെര്‍മി മ്യൂസിയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫേയിലേക്ക് മാറ്റിയിട്ടുണ്ട്. അതാത് ടീമുകളുടെ ദേശീയ പതാകകള്‍ക്ക് കീഴില്‍ വെച്ചിരിക്കുന്ന ബൗള്‍ തെരഞ്ഞെടുത്തായിരിക്കും അക്കില്ലസിന്റെ പ്രവചനം.
വിദഗ്ധമായ ആരോഗ്യ പരിശോധനയില്‍ അക്കില്ലസിന് ഇപ്പോള്‍ അല്‍പം ഭാരം കുറക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഏതാണ്ട് 850 ഗ്രാം തൂക്കം കുറക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതുപ്രകാരം അക്കില്ലസിന്റെ കെയര്‍ ടേക്കര്‍ അന്ന കോണ്‍ട്രാറ്റേവ പ്രത്യേക ഡയറ്റ് പ്ലാന്‍ തന്നെ അക്കില്ലസിനായി തയാറാക്കിയിട്ടുണ്ട്.
Watch Video:
Paul Predicting 2010 Fifa World Cup Final