കണ്ണൂരില്‍ ട്രെയിനിനു നേരെ കല്ലെറ്; പ്രതി പിടിയില്‍

പറക്കണ്ടിയിൽ വെച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. പ്രതി ഒറ്റയ്ക്കാണ് അക്രമം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

മദ്യ ലഹരിയിലാണ് സർവേശ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും, നേത്രാവതി എക്‌സ്പ്രസ്സിനും കല്ലെറിഞ്ഞത് ഇതേ പ്രതിയാണ്. കല്ലേറിന് പിന്നിൽ ആസൂത്രണമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാ​ഗമായി നൂറോളം സിസിടിവികൾ പരിശോധിച്ചിരുന്നു. ആർപിഎഫും പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയത്. ഒഡീഷയിൽ ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

webdesk13:
whatsapp
line